മൂന്നുമാസമായി ശമ്പളമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിന് ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

മൂന്നുമാസമായി ശമ്പളമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിന് ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ്

മുംബൈ: മൂന്നുമാസമായി ശമ്പളമില്ലാത്തതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നുമുതല്‍ സമരത്തിന് തയ്യാറെടുക്കുന്നു. ആയിരത്തിലധികം പൈലറ്റുമാര്‍ ജോലിക്കെത്താതെ സമരം നടത്താനാണ് പദ്ധതിയിടു്ന്നത്. എയര്‍ലൈനിലെ എന്‍ജിനിയര്‍മാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 31നുള്ളില്‍ കുടിശ്ശികയുള്ള ശമ്പളപണം അടക്കം നല്‍കിയില്ലെങ്കില്‍ അടുത്തദിവസം തന്നെ സമരം തുടങ്ങാനാണ് പദ്ധതി. ഡിസംബര്‍ മുതലുള്ള ശമ്പളം ഇനിയും ലഭിക്കാനുണ്ടെന്നും പൈലറ്റുമാര്‍ പറയുന്നു.

മാര്‍ച്ച് അവസാനത്തോടെ വിമാനക്കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. എസ്ബിഐയില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന പണം വായ്പ്പയായി ലഭിച്ചാല്‍ കുടിശിക തീര്‍ക്കാമെന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2OwPyPz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages