അമിത് ഷാ നല്‍കിയ ബി.ജെ.പി. തൊപ്പി വലിച്ചൂരി കൊച്ചുമകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

അമിത് ഷാ നല്‍കിയ ബി.ജെ.പി. തൊപ്പി വലിച്ചൂരി കൊച്ചുമകള്‍

അഹമ്മദാബാദ്: അമിത് ഷാ തലയിൽവച്ചു കൊടുത്ത ബി.ജെ.പി. തൊപ്പി വലിച്ചൂരി കൊച്ചുമകൾ. ഗാന്ധിനഗറിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പ്രകടനത്തിനിടെയായിരുന്നു സംഭവം. ബി.ജെ.പി. ദേശീയ അധ്യക്ഷനും ഗാന്ധിനഗറിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ അമിത്് ഷാ പ്രകടനമായി നീങ്ങുന്നതിനിടെയാണ് കൊച്ചുമകളും കുടുംബാംഗങ്ങളും സ്വീകരിക്കാനെത്തിയത്. തുടർന്ന് കൊച്ചുമകളെ കൈയിലെടുത്ത് ലാളിച്ച അദ്ദേഹം തലയിലുണ്ടായിരുന്ന തൊപ്പി മാറ്റി ബി.ജെ.പി. തൊപ്പി ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മുത്തച്ഛന്റെ ശ്രമം തുടക്കത്തിലേ ചെറുത്ത കൊച്ചുമകൾ രണ്ടാമതും തൊപ്പി ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ വലിച്ചൂരുകയും ചെയ്തു. തുടർന്ന് ആദ്യം ധരിച്ചിരുന്ന തൊപ്പി തിരികെ നൽകിയപ്പോൾ കൊച്ചുമകൾ അത് സന്തോഷത്തോടെ വാങ്ങി ധരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യാടുഡേയാണ് പുറത്തുവിട്ടത്. ബി.ജെ.പി. ദേശീയ അധ്യക്ഷനായ അമിത് ഷാ ഇതാദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി നേരത്തെ മത്സരിച്ചിരുന്ന ഗാന്ധിനഗർ മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. Content Highlights:amit shahs grand daughter refuses to wear bjp hat


from mathrubhumi.latestnews.rssfeed https://ift.tt/2HN48ld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages