എത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; സ്ഥിരീകരിച്ച് സുഷമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

എത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; സ്ഥിരീകരിച്ച് സുഷമ

ന്യൂഡൽഹി: എത്യോപ്യൻ യാത്രാവിമാനം തകർന്ന് മരിച്ചവരിലെ നാല് ഇന്ത്യക്കാരിൽ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. പരിസ്ഥിതി വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ കൺസൾട്ടന്റായി പ്രർത്തിക്കുന്ന ശിഖ ഗാർഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎന്നിന്റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. അപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്കർ, വൈദ്യ ഹൻസിൻ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ്മരിച്ച മറ്റ് ഇന്ത്യക്കാർ. എത്യോപ്യൻ എയർലൈൻസിന്റെ ഇ.ടി. 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തിൽ തകർന്നുവീണത്. ആഡിസ് അബാബയിൽനിന്ന് കെനിയൻ തലസ്ഥാനമായ നയ്റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളിൽനിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും മരിച്ചവരിൽപ്പെടുന്നു. 32 പേർ കെനിയയിൽനിന്നുള്ളവരാണ്. 18 കനേഡിയൻ പൗരന്മാരും ഒമ്പത് എത്യോപ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യൻ എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു. My colleague Dr.Harshvardhan has confirmed that Ms.Shikha Garg is a Consultant with Ministry of Environment and Forests. She was travelling to attend UNEP meeting in Nairobi. I am trying to reach the families of other Indian nationals. PL RT and help. @IndiaInEthiopia /3 — Sushma Swaraj (@SushmaSwaraj) March 10, 2019 Content Highlights: UN Consultant Among Indians Killed In Ethiopia Plane Crash: Sushma Swaraj


from mathrubhumi.latestnews.rssfeed https://ift.tt/2Tui9dZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages