ജയ്പൂര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാകിസ്താന്‍ ഡ്രോണ്‍ നടത്തിയ ശ്രമം അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഹിന്ദുമല്‍കോട്ട് അതിര്‍ത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പാകിസ്താന്‍ ഡ്രോണ്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സൈന്യം വെടിവയ്പ് നടത്തിയതോടെ ഡ്രോണ്‍ തിരിച്ചുപോകുകയായിരുന്നുവെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
ഡ്രോണ്‍ സുരക്ഷിതമായി തന്നെ പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചുപോയതായും ബപി.എസ്.എഫ് അറിയിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിനും ശക്തമായ വെടിവയ്പ് ശബ്ദം കേട്ടിരുന്നതായി ഗ്രാമീണരും വ്യക്തമാക്കി.
from mangalam.com https://ift.tt/2XOsLCP
via IFTTT
No comments:
Post a Comment