ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇപ്പോള്‍ തങ്ങളുടെ പിതാവെന്ന് തമിഴ്‌നാട്ടിലെ അണ്ണാഡി.എം.കെ പാര്‍ട്ടി മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി. വെള്ളിയാഴ്ച വിരുതുനഗറിലെ ശ്രീവില്ലിപുത്തുരില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ക്ഷീര വികസന മന്ത്രി ബാലാജി.
'അമ്മയുടെ വിയോഗം (എ.ഐ.എ.ഡി.എം.കെ പരമാധ്യക്ഷമായിരുന്ന ജെ.ജയലളിത) മുതല്‍ ഒരു 'ഡാഡി'യെ പോലെ എ.ഐ.എ.ഡി.എം.കെയെ നയിച്ചത് മോഡിയായിരുന്നുവെന്ന് ബാലാജി പറയുന്നു.
അതെ, ഞങ്ങളുടെ അമ്മ നഷ്ടപ്പെട്ടതുമുതല്‍ മോഡിയാണ് ഞങ്ങളുടെ ഡാഡി. ഡാഡിയെ പോലെ പ്രധാനമന്ത്രി മോഡി ഞങ്ങളെ നയിച്ചു, പിന്തുണച്ചു. മോഡി എ.ഐ.എ.ഡി.എം.കെയുടെ മാത്രം ഡാഡിയല്ല, രാജ്യത്തിന്റെ മുഴുവന്‍ ഡാഡിയാണ്. അതുകൊണ്ടാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറായതെന്നും ബാലാജി പറയുന്നു.
അതേസമയം, 2014ലെ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ ജയലളിത നടത്തിയ പ്രചാരണ വാചകമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. 'തമിഴ്‌നാട് ലേഡി ഓര്‍ ഗുജറാത്ത് മോഡി?' മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജയലളിത നടത്തിയ പ്രചാരണമായിരിന്നു ഇത്. ഗുജറാത്തില്‍ മോഡി സര്‍ക്കാര്‍ ചെയ്തതില്‍ ഏറെ തമിഴ്‌നാട്ടില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ജയലളിതയുടെ വാദം. ഗുജറാത്തിന്റെ മോഡി ചെയ്തതിനേക്കാള്‍ തമിഴ്‌നാടിന്റെ ഈ വനിത ചെയ്തുകഴിഞ്ഞുവെന്ന് ചെന്നൈയില്‍ പ്രചാരണത്തിനിടെ ജയലളിത പറഞ്ഞിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച എ.ഐ.എ.ഡി.എം.കെ 39ല്‍ 37 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി, പട്ടാളി മക്കള്‍ കക്ഷി, പുതിയ തമിഴകം സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. ബി.ജെ.പിക്ക് അഞ്ച് സീറ്റുകളാണ് സഖ്യം നല്‍കിയിരിക്കുന്നത്.
from mangalam.com https://ift.tt/2SUGsfU
via IFTTT
No comments:
Post a Comment