കോട്ടയം: ലോകസഭാ സീറ്റ് ഇരുകൂട്ടരും വിട്ടുകൊടുക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുന്നു. മത്സരിക്കാന്‍ സന്നദ്ധനാണെന്ന പിജെ ജോസഫിന്റെ വാദത്തെ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്ന വാദം ഉയര്‍ത്തി ജോസ് കെ മാണി തിരിച്ചടിച്ചതോടെ പാര്‍ട്ടിപിളരുമോ ഇല്ലയോ എന്നറിയാന്‍ നാളത്തെ സ്റ്റീയറിംഗ് കമ്മറ്റി വരെ മാത്രം നോക്കിയാല്‍ മതിയെന്ന നിലയിലായി കാര്യങ്ങള്‍.
ഒരു സീറ്റേ വിട്ടുകൊടുക്കൂ എന്ന് കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തതോടെ ആണ് കേരളാ കോണ്‍ഗ്രസില്‍ പിടിവലി രൂക്ഷമായത്. കിട്ടുന്നത് കോട്ടയം ആയാലും അതു വെച്ചുമാറി ഇടുക്കിയായാലും മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജോസഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോട്ടയത്തെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാന്‍ ഇല്ലെന്ന് നിലപാട് എടുത്ത മാണി വിഭാഗം ജോസഫ് പോകുന്നെങ്കില്‍ പോകട്ടെ എന്ന രീതിയിലാണ് കാര്യങ്ങളെ കാണുന്നത്. കേരളാകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നുണ്ടെങ്കിലും തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായിട്ടാണ് മാണിയുടെ ആരോപണം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ഒരു വിഭാഗം പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ളവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നുമാണ് മാണിയുടെ ആരോപണം. നേരത്തേ കോട്ടയത്തിന് പുറമേ ഒരു സീറ്റു കൂടി കേരളാകോണ്‍ഗ്രസ് ചോദിച്ചിരുന്നെങ്കിലൂം കോണ്‍ഗ്രസ് അത് തള്ളുകയും ചെയ്തിരുന്നു. കേരളാകോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കാന്‍ നാളത്തെ സ്റ്റീയറിംഗ് കമ്മറ്റി വരെ കാത്തിരിക്കണം.
from mangalam.com https://ift.tt/2XNs1hi
via IFTTT
No comments:
Post a Comment