ബാലാകോട്ടില്‍ സൈന്യം ലക്ഷ്യം കണ്ടുവെന്ന് വിദേശകാര്യ മന്ത്രാലയം; നിരവിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ബാലാകോട്ടില്‍ സൈന്യം ലക്ഷ്യം കണ്ടുവെന്ന് വിദേശകാര്യ മന്ത്രാലയം; നിരവിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നു

ന്യുഡല്‍ഹി: ബാലാകോട്ടിലെ ഭീകര താവളങ്ങള്‍ക്കു നേര്‍ക്ക് നടത്തിയ വ്യോമാക്രമണം ഫലം കണ്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് പാകിസ്താന്‍ ഇപ്പോഴും നിഷേധിക്കുന്നുവെന്നത് അപലപനീയമാണ്. ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദാണെന്ന് അവര്‍ തന്നെ സമ്മതിച്ചുകളിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തിട്ടില്ല, ചില സംശയങ്ങളുണ്ടെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി പറയുന്നത്. പാകിസ്താന്‍ ജെയ്‌ഷെയെ സംരക്ഷിക്കുകയാണോ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.

പാകിസ്താന്റെ എഫ്-16 വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന് പാകിസ്താന്റെ വദം കള്ളമാണ്. എഫ്-16 വ്യോമാതിര്‍ത്തിയില്‍ കടന്നതിന്റെ തെളിവുകളും സാക്ഷികളുമുണ്ട്. അതിര്‍ത്തി ലംഘിച്ചതിനാലാണ് ഒരു എഫ്-16 വിമാനം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വെടിവച്ചിട്ടത്. ഇന്ത്യയ്‌ക്കെതിരെ എഫ്-16 പാകിസ്താന്‍ ഉപയോഗിച്ചത് വില്‍പ്പന കരാറിന്റെ ലംഘനമാണോയെന്ന് അമേരിക്ക പരിശോധിക്കണം.

ഇന്ത്യയുടെ രണ്ടാമതൊരു വിമാനം തകര്‍ത്തതായി പാകിസ്താന്‍ അവകാശപ്പെടുന്നു. അത്തരം തെളിവുകള്‍ ഉണ്ടെങ്കില്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് കൈമാറാത്തത് എന്തുകൊണ്ടാണ്? പുതിയ ചിന്തയുള്ള പുതിയ പാകിസ്താനനെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ ഭീകര സംഘടനകള്‍ക്കെതിരെയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയും പുതിയ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും റവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ലണ്ടനില്‍ കഴിയുന്ന നിരവ് മോഡിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. യു.കെയില്‍ നീരവ് ഉണ്ടെന്ന വിവരം ലഭിച്ചുകളിഞ്ഞു. തിരിച്ചയക്കണമെന്ന അപേക്ഷ യു.കെ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2SP4V6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages