ന്യൂഡല്‍ഹി: ആയോധ്യയിലെ തര്‍ക്കഭൂമിയില്‍ വിഷയം പരിഹരിക്കുന്നതിന് മധ്യസ്ഥ സമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധിക്കെതിരെ ആര്‍എസ്എസ് രംഗത്ത്. മധ്യസ്ഥയക്കുള്ള കോടതി നീക്കം അതിശയകരമാണെന്ന് പ്രതികരിച്ചു.
കേസില്‍ എത്രയും വേഗം വിധി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ശബരിമല കേസിലെ കോടതി വിധി ഉദ്ധരിച്ചാണ് ആര്‍എസ്എസ് പറഞ്ഞു. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതും വൈകാരികവുമായ വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നല്‍കാനോ കോടതി തയ്യാറായില്ലെന്നും വിമര്‍ശനമുന്നയിച്ചു.
ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന തോന്നല്‍ തങ്ങള്‍ക്കുണ്ടെന്നും പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വിധിയാണ് വേണ്ടത്.
അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റീസ് എഫ്.എം.ഐ ഖലീഫുള്ള അധ്യക്ഷനും ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ അംഗങ്ങളുമായ സമിതിയെ ആണ് വെള്ളിയാഴ്ച നിയമിച്ചത്.
from mangalam.com https://ift.tt/2XJdxPL
via IFTTT
No comments:
Post a Comment