തിരുവനന്തപുരം: നാല് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിന് ലഭിച്ച 16 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ സി.പി.എം സംസ്ഥാന സമ്മിറ്റി അംഗീകരിച്ചുവെന്നും കോടിയേരി അറിയിച്ചു.
കാസര്‍ഗോഡ് കെ.പി സതീശ് ചന്ദ്രന്‍, കണ്ണുര്‍-പി.കെ ശ്രീമതി, വടകര-പി.ജയരാജന്‍, കോഴിക്കോട്-എ.പ്രദീപ്കുമാര്‍, മലപ്പുറം-വി.പി.സാനു, ആലത്തൂര്‍ പി.കെ ബിജു, പാലാക്കാട് എം.ബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്, എറണാകുളം-പി.രാജീവ്, കോട്ടയം-വി.എന്‍ വാസവന്‍, ആലപ്പുഴ-അഡ്വ. എ.എം ആരിഫ്, പത്തനംതിട്ട-വീണാ ജോര്‍ജ്, കൊല്ലം-കെ.എന്‍ ബാലഗോപാല്‍, ആറ്റിങ്ങള്‍-ഡോ.എ.സമ്പത്ത്.
രണ്ട് സീറ്റുകള്‍ സ്വതന്ത്രന്മാര്‍ക്ക് പിന്തുണ നല്‍കും. ഇടുക്കി-അഡ്വ.ജോയ്‌സ് ജോര്‍ജ്, പൊന്നാനി-പി.വി അന്‍വര്‍ എന്നിവരാണവര്‍. എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികള്‍ 20നകം രൂപകീരിച്ച് വോട്ടര്‍മാരെ കാണാന്‍ തീരുമാനിച്ചതായും കോടിയേരി പറഞ്ഞു.
എം.എല്‍.എമാര്‍ ആദ്യമായാല്ല ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മുന്‍കാലങ്ങളിലും മത്സരിച്ചിട്ടുണ്ടെന്ന് കോടിയേരി. രണ്ട് വനിതകളും ജയിക്കുന്ന സീറ്റില്‍ തന്നെയാണ് മത്സരിക്കുന്നത്. 2009ല്‍ യു.ഡി.എഫിന്റെ നാല് എം.എല്‍.എമാര്‍ മത്സരിച്ച് ജയിച്ചിരുന്നു.
കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്രത്തില്‍ ഇടതുപക്ഷ അംഗബലം വര്‍ധിക്കണമെന്ന് കോടിയേരി പറഞ്ഞു. ഇത്തവണയും ഇടതുപക്ഷത്തിന് സീറ്റ് വര്‍ധിക്കുന്നത് അനുസരിച്ചാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുന്നത്. അതുകൊണ്ടുതന്നെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. 10 കക്ഷികള്‍ മുന്നണിയില്‍ ഉണ്ട്. 20 മണ്ഡലങ്ങളിലേക്കും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും കക്ഷികളുടേതല്ല, ഇടതുമുന്നണിയുടേതാണ്.
കേസില്‍ പ്രതിയായ ആളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ല എന്ന് നിയമമില്ല. ഏതെങ്കിലും കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്നേയുള്ളൂവെന്നും കോടിയേരി പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പി.ജയരാജന്‍ എന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സി.പി.ഐ നാല് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് സി.ദിവാകരന്‍, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, തൃശൂരില്‍ രാജാജി മാത്യൂ തോമസും വയനാട്ടില്‍ പി.പി സുനീറും മത്സരിക്കും. ഇതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി.
from mangalam.com https://ift.tt/2SP4Lfe
via IFTTT
No comments:
Post a Comment