ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വക്താവ് ടോം വടക്കന് തന്റെ പഴയ ട്വീറ്റുകള്‍ പാരയാകുന്നു. ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പഴയ ട്വീറ്റുകള്‍ വൈറലാവുകയാണ്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും വെള്ളപൂശും എന്ന അര്‍ത്ഥം വരുന്ന ട്വീറ്റാണ് ഏറ്റവുമധികം വൈറലായിക്കൊണ്ടിരിക്കുന്നത്.
യു.പിയിലെ ജനങ്ങള്‍ക്ക് ബി.ജെ.പി എം.പിമാരുടേയും എം.എല്‍.എമാരുടേയും നുണകളും അവയുടെ രണ്ട് രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും ബോധ്യമുണ്ടെന്നായിരുന്നു വടക്കന്റെ മറ്റൊരു ട്വീറ്റ്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തോട് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നുവെന്നാണ് ടോം വടക്കന്റെ പ്രസ്താവന. [IMG]
പ്രധാനമന്ത്രി മോഡി ഇന്ത്യയ്ക്ക് ശോഭനമായ ഭാവി നല്‍കുന്നുവെന്നും കോണ്‍ഗ്രസിന് നേതാവ് ആരാണെന്ന് അറിയാത്ത അവസ്ഥയാണെന്നും ടോം വടക്കന്‍ ആരോപിച്ചു. തന്നെ വിശ്വാസത്തില്‍ എടുത്ത അമിത് ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും ടോം വടക്കന്‍ പറഞ്ഞു.
from mangalam.com https://ift.tt/2UE5lOE
via IFTTT
No comments:
Post a Comment