കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കൊല്‍ക്കത്ത പോലീസ്. സ്ത്രീധന പീഡനം(സെക്ഷന്‍ 498 എ), ലൈംഗീകാതിക്രമം(354 എ) എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളാണ് അലിപോര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലോകകപ്പ് അടുത്തിരിക്കെ ഉടന്‍ ടീം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറ്റപത്രം ചുമത്തിയത് ഇന്ത്യന്‍ പേസര്‍ക്ക് തിരിച്ചടിയായേക്കും. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളിലാണ് കൊല്‍ക്കത്തന്‍ പോലീസിന്റെ നിര്‍ണായക നീക്കം. ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചാണ് ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ സ്ത്രീധന പീഡനവും, ലൈംഗീകാതിക്രമവും ഷമിക്കെതിരെ ഉയര്‍ത്തി. ഷമിക്കെതിരെ ഭാര്യ ഒത്തുകളി ആരോപണവും ഉയര്‍ത്തിയതോടെ 2018 ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് ബിസിസിഐ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ആരോപണങ്ങള്‍ തുടരെ തുടരെ തളര്‍ത്തിയ ഇന്ത്യന്‍ പേസര്‍ ഒരിടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓസ്‌ട്രേലിയയിലേയും ന്യൂസിലാന്‍ഡിലേയും മികച്ച ബൗളിംഗ പ്രകടനത്തോടെ ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഷമിക്കെതിരെ നിലനില്‍ക്കുന്ന കേസില്‍ കൊല്‍ക്കത്തന്‍ പോലീസിന്റെ നിര്‍ണായക നീക്കം.
from mangalam.com https://ift.tt/2VZ5WL4
via IFTTT
No comments:
Post a Comment