ന്യൂഡൽഹി: റഫാൽ കരാറിൽ പുനഃപരിശോധനാ ഹർജിക്കൊപ്പം പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ സമർപ്പിച്ച രേഖകൾ പരിശോധിക്കണോ എന്നതിൽ ഉത്തരവ് പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ രേഖകൾ വിശേഷാധികാരമുള്ള രേഖകളാണെന്നും അനുമതിയില്ലാതെ ഇത് ഹാജരാക്കാനാവില്ലെന്നുള്ള സർക്കാരിന്റെ വാദങ്ങളെ തുടർന്നാണിത്. എന്നാൽ ദേശീയ സുരക്ഷയുടെ പേരിൽ എല്ലാം മാറ്റിവെക്കാനാവില്ലെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അറ്റോണി ജനറൽ കെ.കെ.വേണുഗോപാലാണ് സർക്കാരിന് വേണ്ടി ഹാജരായത്. സെക്ഷൻ 123 തെളിവ് നിയമപ്രകാരവും വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും രേഖകൾ വിശേഷാധികാരമുള്ളതും അനുമതില്ലാതെ ഹാജരാക്കാനാവില്ലെന്നുമാണ് വേണുഗോപാൽ വാദിച്ചത്. എന്നാൽ അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കേസുകളിലെ സൂക്ഷമമായ വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണെന്ന് പറഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫ് സർക്കാരിന്റെ വാദത്തെ തള്ളി. ചോർന്ന രേഖകൾ പുനഃപരിശോധന ഹർജികളിൽ നിന്ന് ഒഴിവാക്കണമെന്നും എ.ജി.കോടതിയിൽ വാദിച്ചു.പ്രതിരോധ മന്ത്രാലയത്തിലെ വാങ്ങലുകളെ കുറിച്ച് സിഐജിയുടെ റിപ്പോർട്ടിൽ എല്ലാ വിവരങ്ങളുമുണ്ടാകാറുണ്ട്. അത് പൊതുജനങ്ങൾക്ക് ലഭിക്കുന്ന കാര്യമാണ്. അത് കൊണ്ട് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള വാദങ്ങൾക്ക് ന്യയീകരണമില്ലെന്നുംഹർജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണുംപറഞ്ഞു. രേഖകൾ പരിശോധക്കണോ വേണ്ടയോ എന്നത് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന സമയത്തായിരിക്കും കോടതി ഉത്തരവിടുക. രേഖകൾ യഥാർത്ഥമാണെന്ന് സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചതിന് വാദിഭാഗം അഭിഭാഷകനായ അരുൺഷോരി കേന്ദ്ര സർക്കാരിനും എ.ജിക്കും നന്ദി അറിയിച്ചു. സർക്കാരിന് ഇത് വിശേഷാധികാരമുള്ള രേഖയാണെന്ന് തെളിയിക്കാനാവില്ലെന്ന് മറ്റൊരു വാദിഭാഗം അഭിഭാഷകനായ വികാസ് സിങും പറഞ്ഞു. റഫാൽ രേഖകൾ പ്രതിരോധ വകുപ്പിൽ നിന്ന് ചോർത്തിയതാണെന്ന് കഴിഞ്ഞ ദിവസം അറ്റോണി ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. Content Highlights:Rafale LIVE: SC Reserves Order on Whether it Would Examine Documents Leaked From Defence Ministry
from mathrubhumi.latestnews.rssfeed https://ift.tt/2T744hs
via
IFTTT
No comments:
Post a Comment