ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് മുൻ ദേശീയ വക്താവ് ടോം വടക്കന്റെ പഴയ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കോൺഗ്രസ് വക്താവായി ഇരുന്നുകൊണ്ട് ബിജെപിയെ വിമർശിച്ച് നടത്തിയ ട്വീറ്റുകളെല്ലാം ഇപ്പോൾ വടക്കനെ തിരിഞ്ഞുകുത്തുകയാണ്. അവസരവാദ നിലപാട് സ്വീകരിച്ച് ഒരു പാർട്ടി മാറി മറ്റൊന്നിൽ ചേരുന്ന നേതാക്കളെ പരിഹസിച്ച് ഒരു മാസം മുൻപ് വടക്കൻ ചെയ്ത ട്വീറ്റാണ് ഇതിലൊന്ന്. ബിജെപിയിൽ ചേരുകയാണെങ്കിൽ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും കഴുകി വെടിപ്പാക്കപ്പെടും- എന്നായിരുന്നു ഫെബ്രുവരി മൂന്നിന് വടക്കന്റെ ട്വീറ്റ്. തൃണമൂൽ കോൺഗ്രസിന്റെ മുകുൾ റോയ് ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ശാരദ ചിട്ടി തട്ടിപ്പ് കേസ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള വടക്കന്റെ ട്വീറ്റ്. ടോംവടക്കൻ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുയാണ് നിരവധി പേർ. ഇപ്പോൾ താങ്കളുടെ കുറ്റകൃത്യങ്ങളെല്ലാം ഇല്ലാതായോ എന്നാണ് വടക്കന്റെ ട്വീറ്റിനു കീഴിൽ പെരുകുന്ന കമന്റുകളെല്ലാം ചോദിക്കുന്നത്. ടോം വടക്കന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും പലരും പരിഹസിക്കുന്നു. Once you join BJP all your crimes are cleansed. https://t.co/5j98dz6JQI — Tom Vadakkan (@TVadakkan) February 4, 2019 നുണയൻമാരായ ബിജെപി എംഎൽഎമാരെയും എംപിമാരെയും കരുതിയിരിക്കണമെന്ന് ഉത്തർപ്രേദശിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് മാർച്ച് ഏഴിനുള്ള മറ്റൊരു ട്വീറ്റ്. ഇതിനു കീഴിലും നിരവധി പേരാണ് പരിഹാസ കമന്റുകളും ട്രോളുകളുമായി എത്തിയിരിക്കുന്നത്. കുറഞ്ഞപക്ഷം, ബിജെപിയിൽ ചേരുന്നതിനു മുൻപ് പഴയ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യാനുള്ള വിവേകമെങ്കിലും കാണിക്കണമായിരുന്നു എന്നാൽ ചിലരുടെ പരിഹാസം.ട്വിറ്ററിൽ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ മാറ്റിയിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് വക്താവ് എന്നുതന്നെയാണ് ഉള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലം കോൺഗ്രസ് ദേശീയ വക്താവും എഐസിസി സെക്രട്ടറിയുമായിരുന്ന ടോം വടക്കൻ വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച്പ്രവർത്തിച്ചു വരുകയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്നും പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. Shameful. In a weeks time he has changed his narrative & ideology. Mota bhai ne moti rakam deke kharida hoga isey. — siddhartha (@sid_mnnit) March 14, 2019 So what happened in one week??. Sad to see people like you change colours.Shocking to see your change of affiliation to a party you vociferously criticised till yesterday.. No doubt why youngsters are put off by https://t.co/HRC7mZUXq9 RSS is your new ideology.!! Good luck. — sanirk9094 (@Skrish_87) March 14, 2019 ontent Highlights:Congress, Tom Vadakkan Switches to BJP, Twitter, Anti-BJP Posts
from mathrubhumi.latestnews.rssfeed https://ift.tt/2TEXx2P
via
IFTTT
No comments:
Post a Comment