ടോം വടക്കന്‍ വരുമെന്നറിഞ്ഞിരുന്നു, വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ഇനിയും ആളുകളുണ്ട്- ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ടോം വടക്കന്‍ വരുമെന്നറിഞ്ഞിരുന്നു, വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ഇനിയും ആളുകളുണ്ട്- ശ്രീധരന്‍ പിള്ള

കോഴിക്കോട് : ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റിയാണ്. ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ആളുകൾ ഇപ്പോൾ തന്നെ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കെപിസിസി എക്സിക്യൂട്ടീവിൽ പെട്ട മൂന്നുപേർ വന്നിട്ടുണ്ട്. ആരൊക്കെയാണ് ഇനി വരുന്നതെന്ന കാര്യം മാധ്യമങ്ങളോട് പറയാൻ സാധിക്കില്ല. വിരൽ ഞൊടിച്ചാൽ വരാൻ ധാരാളം നേതാക്കളുണ്ട്. അവരെക്കുറിച്ച് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ടോം വടക്കൻ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ട്. ടോം വടക്കൻ വരുന്നതുകൊണ്ടോ വരാതിരുന്നതുകൊണ്ടോ അതിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ യാതൊരു തർക്കവുമില്ല. അങ്ങനെ പ്രചരിക്കുന്ന വാർത്തകൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീധരൻ പിള്ള പറഞ്ഞു. സത്യത്തെ തലകീഴ്മേൽ മറിച്ച് തമസ്കരിക്കുന്ന വാർത്തകളാണ് അതൊക്കെയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ല. സ്ഥാനാർഥികളെപ്പറ്റി തീരുമാനങ്ങൾ എടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സി.കെ പത്മനാഭൻ, ഒ രാജഗോപാൽ, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് മണ്ഡലം തലത്തിൽ വരെയുള്ള നേതാക്കളുമായും സംസാരിച്ച് പ്രവർത്തകരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും അതനുസരിച്ച് ഒന്നാമത് ആരാണ് രണ്ടാമത് ആരാണ് മൂന്നാമത് ആരാണ് എന്നിങ്ങനെ ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി അതിന്റേതായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. Content Highlights:Know about Tom Vadakkans BJP Entry, more leaders ready to join BJP if give nod


from mathrubhumi.latestnews.rssfeed https://ift.tt/2Hu6F2K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages