ദുബായിയും അബുദാബിയും സുരക്ഷിത നഗരങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ദുബായിയും അബുദാബിയും സുരക്ഷിത നഗരങ്ങൾ

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി ദുബായിയും അബുദാബിയും. മേഖലയിലെ ഏറ്റവുംഉയർന്ന ജീവിതനിലവാരമുള്ള നഗരമായി ദുബായ് ഒന്നാംസ്ഥാനം നിലനിർത്തി. മെർസറിന്റെ ആന്വൽ ക്വാളിറ്റി ഓഫ് ലിവിങ് സർവേയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, ഗതാഗതം, വിനോദം, കൺസ്യൂമറിസം, ഭവനനിർമാണം, പരിസ്ഥിതി എന്നിങ്ങനെ 39 വിഭാഗങ്ങളിൽ നടത്തിയ പഠനത്തെത്തുടർന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തുടർച്ചയായി പത്താം വർഷവും ആഗോളതലത്തിലെ ഒന്നാംസ്ഥാനം വിയന്ന നിലനിർത്തി. 1998-നും 2018-നും ഇടയിൽ 12 ശതമാനം വർധനയാണ് ദുബായുടെയും അബുദാബിയുടെയും ജീവിത നിലവാര സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥനസൗകര്യങ്ങൾ, സുരക്ഷ, സ്ഥിരത എന്നിവ സംബന്ധിച്ച് യു.എ.ഇ. ഗവൺമെന്റ് കൈക്കൊള്ളുന്ന കൃത്യമായ നടപടികളാണ് ഈ നേട്ടത്തിന് കാരണം.


from mathrubhumi.latestnews.rssfeed https://ift.tt/2Y69f58
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages