രാമേശ്വരം:ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 104 വർഷം പഴക്കമുള്ള പാമ്പൻ പാലത്തിന് പകരമായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിർമിക്കുന്നത്. 2.05 കിലോമീറ്ററിൽ ഇരട്ടപ്പാതയായിട്ടാണ് പാലം നിർമിക്കുന്നത്. രാമേശ്വരത്തേയും ധനുഷ്കോടിയേയും ബന്ധിപ്പിച്ച് പുതിയ റെയിൽവേ ലൈന്റെ നിർമ്മാണത്തിനും മോദി ഇന്ന് തുടക്കം കുറിക്കും. നാല് വർഷം കൊണ്ട് പുതിയ പാലവും റെയിൽവേ ലൈനും പൂർത്തിയാകും. ചുഴലിക്കാറ്റിനെ തുടർന്ന് 1964 ലാണ് പാളം ഒലിച്ചുപോയത്. Ever seen a moving bridge? The Pamban Sea-Bridge that connects Rameshwaram with mainland India will soon have vertical lift span technology to allow the cross-navigation of vessels pic.twitter.com/Z2W8vruokG — Piyush Goyal (@PiyushGoyal) December 28, 2018 85 ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പാമ്പൻ പാലത്തിലൂടെ മണ്ഡപത്തിനും രാമേശ്വരത്തിനുമിടയിൽ ട്രെയിൻ ഓടിയത്. കഴിഞ്ഞ ഡിസംബർ നാലിനാണ് പാലത്തിന്റെ ഇരുമ്പു തൂണിന് വിള്ളുണ്ടായതിനെ തുടർന്ന് മണ്ഡപം വരെയായി ട്രെയിൻ സർവീസ് നിർത്തിവച്ചത്. നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതിക വിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകൾ കടന്നുപോയിരുന്നെങ്കിൽ പുതുതായി നിർമ്മിക്കുന്ന പാലം 63 മീറ്റർ പാലം അപ്പാടെ ലംബമായി കുത്തനേ മുകളിലേക്ക് നീങ്ങും. പാലത്തിന്റെ ഇരുവശങ്ങളിലേയും സെൻസറുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. പുതിയ പാലത്തിന് 18.3 മീറ്ററുള്ള 100 സ്പാനുകളുണ്ടാകും. അതുപോലെ കപ്പലുകൾക്ക് കടന്നുപോകുന്നതിന് 63 മീറ്റർ നാവിഗേഷണൽ സ്പാനുമുണ്ടാകും. നിലവിലെ പാലത്തിന് ഇത് 22 മീറ്റർ മാത്രമേയുള്ളൂ. തുരുമ്പ് പിടിക്കാത്ത സ്റ്റീൽ റീഇൻഫോഴ്സ്മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീർഘകാലം നിലനിൽക്കുന്ന പെയിന്റ്ങ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. Content Highlights:pampan bridge,Ram Setu and Rameswaram
from mathrubhumi.latestnews.rssfeed https://ift.tt/2TkUSKF
via
IFTTT
No comments:
Post a Comment