ന്യൂഡൽഹി:ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങൾക്കുത്തരം പറഞ്ഞ വിങ് കമാൻഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിർത്തിയിലെത്തും. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാർഅമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാർക്ക് വിമാന യാത്രക്കാരിൽ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തിൽകയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയിൽ ഈ വിവരം അറിഞ്ഞ യാത്രക്കാർ വിമാനം ഇറങ്ങിയതുംതങ്ങളുടെ സ്നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെവീട്ടുകാർക്ക് ആദ്യംഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വർത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു. അഭിനന്ദൻ റാവൽ പിണ്ടിയിൽ നിന്ന് ലാഹോറിലേക്ക് തിരിച്ചു. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താൻ അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകൾ റെഡ്ക്രോസ്സ് നടത്തും. തുടർന്ന് റെഡ്ക്രോസ്സാണ് വാഗാഅതിർത്തിയിലേക്കെത്തിക്കുന്നത്. ഏതാനും കിലോമീറ്റർ ദൂരം മാത്രമേ ലാഹോറിൽ നിന്ന് വാഗാ അതിർത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാഅതിർത്തിയിൽ സ്വീകരിക്കും. അച്ഛനുംഅമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥർ ഇദ്ദേഹവുമായി സംസാരിക്കും.വൻ സ്വീകരണമാണ് ജനങ്ങളും വിങ് കമാൻഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്. 30 മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിങ്കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കുമെന്നപാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം എത്തുന്നത്. content highlights:Abhinandan returns to India soon
from mathrubhumi.latestnews.rssfeed https://ift.tt/2VmG9fs
via
IFTTT
No comments:
Post a Comment