മോദിയും അമിത് ഷായും ട്വിറ്ററില്‍ പേര് മാറ്റി: നേതാക്കള്‍ക്ക് ഇനി പേരിനൊപ്പം ചൗക്കിദാറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

മോദിയും അമിത് ഷായും ട്വിറ്ററില്‍ പേര് മാറ്റി: നേതാക്കള്‍ക്ക് ഇനി പേരിനൊപ്പം ചൗക്കിദാറും

ന്യൂഡൽഹി: ട്വിറ്ററിലൂടെ"മേം ഭി ചൗക്കീദാർ" എന്ന ബിജെപിയുടെതിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്റർ അക്കൗണ്ട് ചൗക്കീദാർ നരേന്ദ്രമോദി എന്നാക്കി. ഇതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തന്റെ ട്വിറ്റർ അക്കൗണ്ട് ചൗക്കീദാർ അമിത് ഷാ എന്നാക്കി. തുടർന്ന് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ജെപി നഡ്ഡ, ഹർഷ്വർധൻ, ധർമേന്ദ്ര പ്രധാൻ എന്നിവരും പേരിന് മുന്നിൽ ചൗക്കീദാർ ചേർത്തു കഴിഞ്ഞു. എല്ലാ അർഥത്തിലും ചൗക്കീദാർ ചോർ ഹെ എന്ന കോൺഗ്രസ് ആക്ഷേപത്തിൽ തളരില്ല എന്നുറപ്പിച്ചിരിക്കുകയാണ് ബിജെപി എന്ന് സാരം. റഫാൽ കരാറിലെ ക്രമക്കേടുകൾ മുൻനിരത്തി രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് ബദലായി ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പമാണ് മേം ഭി ചൗക്കീദാരെന്ന ടാഗ് ലൈൻ മോദി ട്വിറ്ററിൽ കുറിച്ചത്. സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്(കാവൽക്കാരൻ). നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാൻ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു. വീഡിയോടൊപ്പം മോദി ട്വീറ്റ് ചെയ്തു. Content Highlights: Chowkidar Narendra Modi, PM Adds Prefix On Twitter, Top Leaders Follow, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2UHdaTQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages