സ്വിസ് ഓപ്പണ്‍; ഒളിമ്പിക് ചാമ്പ്യനെ മറികടന്ന് സായ് പ്രണീത് ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

സ്വിസ് ഓപ്പണ്‍; ഒളിമ്പിക് ചാമ്പ്യനെ മറികടന്ന് സായ് പ്രണീത് ഫൈനലില്‍

ബേസൽ: ഒളിമ്പിക് ചാമ്പ്യനെ മറികടന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം ബി. സായ് പ്രണീത് സ്വിസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ. ചൈനയുടെ ലോക അഞ്ചാം നമ്പർ താരം ചെൻ ലോങ്ങിനെയാണ് ശനിയാഴ്ച നടന്ന സെമിയിൽ നേരിട്ടുള്ള ഗെയിമുകൾക്ക് പ്രണീത് പരാജയപ്പെടുത്തിയത്. സ്കോർ: 21-18, 21-13. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ചെൻ ലോങ് മുന്നേറ്റം നടത്തിയെങ്കിലും പ്രണീത് തിരിച്ചുവരവ് നടത്തി. ആദ്യ ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ രണ്ടാം ഗെയിം പൂർണ ആധിപത്യം പുലർത്തിയ പ്രണീത് മത്സരം 46 മിനിറ്റിനുള്ളിൽ തീർത്തു. കഴിഞ്ഞ മൂന്നു തവണ മുഖാമുഖം വന്നതിൽ ചെൻ ലോങ്ങിനെതിരേ പ്രണീതിന്റെ ആദ്യ വിജയമാണിത്. ഈ വർഷം ആദ്യം നടന്ന ഇൻഡൊനീഷ്യൻ മാസ്റ്റേഴ്സ് ടൂർണമെന്റിലും ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ചൈനീസ് താരത്തോട് പ്രണീത് പരാജയപ്പെട്ടിരുന്നു. ചൈനീസ് താരം ഷി യുകിയാണ് ഫൈനലിൽ പ്രണീതിന്റെ എതിരാളി. Content Highlights:swiss open sai praneeth toppled olympic champion breeze into final


from mathrubhumi.latestnews.rssfeed https://ift.tt/2CmMTmE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages