ജയ്പുർ: ഹോസ്റ്റൽ വാർഡനും ഭർത്താവും അവരുടെ സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രണ്ട് പെൺകുട്ടികളുടെ പരാതി. രാജസ്ഥാനിലെ അൻവാർ ജില്ലയിലെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. വാർഡന്റെ വീട്ടിലെത്തിച്ച പെൺകുട്ടികളെ ഇവർ ഭർത്താവിന് കൈമാറി. ഇയാൾ ഉപദ്രവിച്ച ശേഷം പെൺകുട്ടികളെ ഇയാളുടെ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകി. ഇവരും പെൺകുട്ടികളെ പീഡിപ്പിച്ചു.12ാം ക്ലാസ് വിദ്യാർത്ഥികളാണ് പീഡനത്തിന് ഇരയായത് ഹോസ്റ്റലിൽ തിരിച്ചെത്തിയ വിദ്യാർത്ഥിനികൾ സ്കൂൾ പ്രിൻസിപ്പളിന് പരാതി എഴുതി നൽകി. പ്രിൻസിപ്പൾ പരാതി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Content Highlight: Hostel Warden, Her Husband and his friends rape minors
from mathrubhumi.latestnews.rssfeed https://ift.tt/2EqS19w
via
IFTTT
No comments:
Post a Comment