കോഴിക്കോട്:അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ യോജന(പി.എം.എസ്.വൈ.എം.)യിൽ രജിസ്ട്രേഷൻ തുടങ്ങി. 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അംഗമാവാം. ചുമട്ടുതൊഴിലാളികൾ, കാർഷികമേഖലയിൽ തൊഴിൽ ചെയ്യുന്നവർ, നിർമാണത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർവാഹന തൊഴിലാളികൾ, ഡി.ടി.പി. ഓപ്പറേറ്റർ, ചെറുകിട കച്ചവടക്കാർ, ആശ-അങ്കണവാടി പ്രവർത്തകർ തുടങ്ങി നൂറിലേറെ മേഖലകളിൽ ജോലിചെയ്യുന്നവരെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. പ്രായത്തിനനുസരിച്ചാണ് വിഹിതം. 18 വയസ്സുള്ളവർ 55 രൂപയും 40 വയസ്സുള്ളവർ 200 രൂപയുമാണ് മാസം നൽകേണ്ടത്. 29 വയസ്സുമുതലാണ് അംഗമാകുന്നതെങ്കിൽ 100 രൂപയും 35 ആണെങ്കിൽ 150 രൂപയും നൽകണം. തുല്യവിഹിതം കേന്ദ്രവും അടയ്ക്കും. അംഗമാവുന്നവർ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടർഗഡു അടയ്ക്കാം. ആദ്യ വിഹിതം പണമായി നൽകാം. തുടർന്ന് ഗുണഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് സ്വീകരിക്കും. 60 വയസ്സാകുന്നതോടെ 3000 രൂപ മാസം പെൻഷൻ ലഭിക്കും. ഇ.എസ്.ഐ., എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ദേശീയ പെൻഷൻ പദ്ധതി എന്നിവയിൽ അംഗമായവർക്ക് രജിസ്റ്റർ ചെയ്യാനാവില്ല. രജിസ്ട്രേഷൻ അക്ഷയകേന്ദ്രങ്ങളിലൂടെ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററർ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. ആധാർ കാർഡും സേവിങ്സ് ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. ഇതുകഴിഞ്ഞാൽ അംഗത്വകാർഡ് ലഭിക്കും. Content Highlights:Pradhan Mantri Shram Yogi Mandhan Yojna: Registration begins
from mathrubhumi.latestnews.rssfeed https://ift.tt/2TbIJZ9
via
IFTTT
No comments:
Post a Comment