നാഷിക്: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണാണ് സ്‌ക്വാര്‍ഡന്‍ ലീഡര്‍ നിനന്ദ് മാണ്ടവ്ഗനെ മരിച്ചത്. ഇന്ത്യാ-പാക്ക് സംഘര്‍ഷം കനത്തു നില്‍ക്കുന്നതിനിടെ നിരീക്ഷണ പറക്കലിനിടെയാണ് എംഐ-17 ചോപ്പര്‍ തകര്‍ന്ന് നിനന്ദ് ഉള്‍പ്പെടെ ഏഴു വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ നാഷിക്കില്‍ നിനന്ദിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.
മരിച്ച സൈനികര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പലരും വികാര പ്രകടനം നടത്തുകയും, നിറയെ പോസ്റ്റുകളും നിറയുന്നതിനിടെ സോഷ്യല്‍ മീഡിയ യൂസേഴ്‌സിന് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിനന്ദിന്റെ ഭാര്യ വിജേത മന്ദാവ്ഗാനെ. വികാര പ്രകടനം ഒഴിവാക്കി, രാജ്യത്തിന്റെ പോരാട്ടത്തിന്റെ മുന്നിലേയ്ക്ക് കടന്നുവരാനാണ് വ്യോമസേന പൈലറ്റിന്റെ ഭാര്യയുടെ ആഹ്വാനം.
[IMG]
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഉത്തരവാദിത്തപരമായ പ്രതികരിക്കുന്ന മാധ്യമങ്ങള്‍ ചില സമയങ്ങളില്‍ അല്ലാതെയും പ്രവര്‍ത്തിക്കുന്നു. സോ്യല്‍ മീഡിയയില്‍ നിങ്ങളുടെ മുദ്രാവാക്യം വിളി നിര്‍ത്തു. പകരം എന്റെ നിനന്ദിനും, വിങ് കമാന്‍ഡര്‍ അഭിനന്ദിനും, വീരമൃത്യു വരിച്ച സൈനികര്‍ക്കുമായി ഒരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏറ്റവും ചെറിയ കാര്യത്തില്‍ നിന്ന് തുടങ്ങു.. സേനയുടെ ഭാഗമാകൂ. അതല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ളവരെ സേനയുടെ ഭാഗമാക്കു.. ഇതിനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവന്ന് രാജഡ്യത്തെ സഹായിക്കൂ, നിങ്ങള്‍ക്ക് നിങ്ങളുശട ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും, പൊതു റോഡുകളില്‍ തുപ്പാതിരിക്കാം. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കാതിരിക്കാം.. പെണ്‍കുട്ടികളെ ശല്യപ്പെടുത്താതിരിക്കാം.. എന്നിങ്ങനെയായിരുന്നു വിജേന്ദ്രയുടെ പ്രതികരണം. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
from mangalam.com https://ift.tt/2GXOeE7
via IFTTT
No comments:
Post a Comment