കോണ്‍ഗ്രസുമായി സഖ്യമില്ല; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

കോണ്‍ഗ്രസുമായി സഖ്യമില്ല; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ഡൽഹിൽ ആറ് സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് രാഹുൽ ഗാന്ധിയുടെനിർദേശത്തിൽ സഖ്യ ചർച്ചകൾ നടത്തി വരുന്നതിനിടെയാണ് എഎപിയുടെ സ്ഥാനാർഥി പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിന് നേരത്തെ അരവിന്ദ് കെജ്രിവാൾ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിസിസി അധ്യക്ഷ ദീക്ഷിതിന് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ഇനി സഖ്യത്തിനില്ലെന്ന് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നീട് സഖ്യത്തിന് അനുമതി നൽകുകയും ചെയ്തു. ഒറ്റയ്ക്ക് മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന സർവേ റിപ്പോർട്ടുകളെ തുടർന്നായിരുന്നു ഇത്. എന്നാലിപ്പോൾ ഇതെല്ലാം മറികടന്ന് ആകെയുള്ള ഏഴ് സീറ്റിൽ ആറെണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് എഎപി. കിഴക്കൻ ഡൽഹിയിൽ അതിഷി, ന്യൂഡൽഹിയിൽ ബ്രിജേഷ് ഗോയൽ, വടക്ക് കിഴക്കൻ ഡൽഹിയിൽ ദിലീപ് പാണ്ഡെ, തെക്കൻ ഡൽഹിയിൽ രാഘവ് ചാധ, ചാന്ദ്നി ചൗക്കിൽ പങ്കജ് ഗുപ്ത, വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ഗുഗൻ സിങ് എന്നിവരാണ് എഎപി പ്രഖ്യാപിച്ച സ്ഥാനാർഥികൾ. ഏഴാമത്തെ സീറ്റായ പടിഞ്ഞാറൻ ഡൽഹിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ ചർച്ചകൾക്ക് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. Content Highlights:AAP Declares Candidates For 6 Seats In Delhi, Says No Alliance With Congress


from mathrubhumi.latestnews.rssfeed https://ift.tt/2EouCFH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages