ന്യൂഡൽഹി: അന്യായമായി വായ്പ നൽകിയ കേസിൽ ഐസിഐസിഐയുടെ മുൻമേധാവി ചന്ദ കൊച്ചാറിനോടും ഭർത്താവ് ദീപ്ക് കൊച്ചാറിനോടും വീഡിയോകോൺ എംഡി വേണുഗോപാൽ ധൂതിനോടും ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മൂന്നുപേരും ശനിയാഴ്ച ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോകോണിന് അന്യായമായി വായ്പ നൽകിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചാറിന്റെ ദക്ഷിണ മുംബൈയിലെ വീട്ടിലും ഭർത്താവായ ദീപകിന്റെ ന്യൂപവർ റിന്യൂവബ്ൾസ് ഓഫീസിലും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. മൂന്നുപേരെ ഇന്നലെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചന്ദ കൊച്ചറിനെയും ദീപകിനെയും അവരുടെ വീട്ടിൽവെച്ചും ധൂതിനെ ഡയറക്ടറേറ്റിന്റെ ഹെഡ്ക്വാർട്ടേഴ്സിൽവെച്ചുമാണ് ചോദ്യം ചെയ്തത്. വേണുഗോപാലിനെ രാത്രി 11മണിക്കുശേഷമാണ് വിട്ടയച്ചത്. ദീപകിന്റെ നൂപവർ റിന്യൂവബ്ൾസ് വിദേശ സ്ഥാപനങ്ങളിൽനിന്ന് അനധികൃതമായി നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2EqKsj0
via
IFTTT
No comments:
Post a Comment