ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ കൈമാറിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച രാത്രി 9.20നാണ് അഭിനന്ദൻ ഇന്ത്യയിൽ കാലുകുത്തിയത്. രാജ്യത്തിന്റെ എല്ലാ നീക്കങ്ങളും ലോകം ഗൗരവപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അഭിനന്ദനിലൂടെ സംസ്കൃതത്തിലെ അഭിനന്ദൻ എന്ന വാക്കിന് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്. അഭിനന്ദൻ എന്നാൽ അഭിനന്ദനം എന്നാണ് അർഥം. വാക്കുകൾക്ക് പുതിയ മാനങ്ങൾ കൈവരുന്നത് രാജ്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്- മോദി പറഞ്ഞു. ആകാശ യുദ്ധത്തിനിടെ വിമാനം തകർന്നാണ് വിങ് കമാൻഡർ അഭിനന്ദൻ പാക് അധീന കശ്മീരിലെത്തിയത്. സമാധാന നീക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാമെന്ന് പാകിസ്താൻ അറിയിക്കുകയായിരുന്നു. ഒരു പകൽ മുഴുവൻ കാത്തിരുന്ന ശേഷമാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടു കിട്ടിയത്. നടപടിക്രമങ്ങൾ വൈകിയത് മൂലം പറഞ്ഞ സമയത്തിൽ നിന്നും ഏറെ വൈകിയാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുകിട്ടിയത്. അഭിനന്ദൻ രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രചോദനമാണെന്ന് നരേന്ദ്രമോദി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2TtuqOU
via
IFTTT
No comments:
Post a Comment