അബുദാബി: തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ചു. അബുദാബിയിൽ വെള്ളിയാഴ്ച ആരംഭിച്ച ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ 44-ാം സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുഷമ സ്വരാജ് . ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം സുഷമ സ്വരാജ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തി . പാകിസ്താന്റെ പേര് പറയാതെ തന്നെ പാകിസ്താന് എതിരായ കടുത്ത വിമർശനമാണ് സുഷമ ഉന്നയിച്ചത്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ല. ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമായി എന്നും സമ്മേളനത്തിൽ സുഷമ സ്വരാജ് പറഞ്ഞു . സമ്മേളനത്തിനു മുന്പ് ഇസ്ലാമിക രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാരുമായി സുഷമ സ്വരാജ് പ്രത്യേക ചർച്ച നടത്തി. പാകിസ്താൻ അതിർത്തി കടന്ന് നടത്തുന്ന ഭീകര വാദവും പ്രവർത്തനവും അവസാനിപ്പിക്കാതെ മേഖലയിൽ സമധാനം ഉണ്ടാകില്ല എന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ സമ്മേളനത്തിന്റെ പ്ലീനറി സെഷൻ ബഹിഷ്കരിച്ചു. Content Highlights: Sushama Swaraj, India, Sushama Swaraj against Pakisthan
from mathrubhumi.latestnews.rssfeed https://ift.tt/2IJrHgb
via
IFTTT
No comments:
Post a Comment