തെലങ്കാനയില്‍ ബി.എസ്.പി ജനസേന സഖ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

തെലങ്കാനയില്‍ ബി.എസ്.പി ജനസേന സഖ്യം

ലഖ്നൗ:ലോക് സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രചാരണം ചൂട് പിടിച്ച സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തെലുങ്ക് നടൻ പവൻകല്യാണിന്റെ ജനസേനാ പാർട്ടി (ജെ.എസ്.പി) മായാവതിയുടെ ബഹുജൻ സാമാജ് വാദി പാർട്ടി (ബി.എസ്.പി) യുമായി ചേർന്ന് തെലങ്കാനയിൽ പുതിയ സഖ്യം രൂപീകരിച്ചു. വെള്ളിയാഴ്ച ലഖ്നൗവിൽ വെച്ച് ഇരുവരും നടത്തിയ രണ്ടര മണിക്കൂർ ചർച്ചയ്ക്കൊടുവിലാണ്ആന്ധ്രയിലും തെലങ്കാനയിലും സഖ്യമായി മത്സരിക്കാൻ ധാരണയായത്. നിലവിൽ ഇടതുപാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജനസേനയ്ക്കൊപ്പം ബി.എസ്.പി കൂടി എത്തുന്നതോടെ മത്സരം കടുക്കും. മായാവതി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാൻ ഞങ്ങൾ തീക്ഷ്ണമായി ആഗഹിക്കുന്നു - ലഖ്നൗവിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ പവൻകല്യാൺ പറഞ്ഞു.തെലങ്കാനയിൽ പവൻ കുമാർ കല്യാൺ മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മായാവതിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുപോലെ തങ്ങൾ ഭൂരിപക്ഷം നേടുമെന്നും ടി.ഡി.പിയെയും കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ തകർക്കുമെന്നും അവർ പറഞ്ഞു ആന്ധ്രയിലെയും തെലങ്കാനയിലെയും ജനങ്ങൾ നിയമസഭയിലും ലോക്സഭയിലും മാറ്റം ആഗ്രഹിക്കുന്നുണ്ട്. പുതിയ ആളുകൾ അധികാരത്തിലെത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനായി ബി.എസ്.പിയും പവൻകല്യാണിന്റെജനസേനയും ഇടതുപാർട്ടികളും ഒരുമിച്ച് ഇത്തവണ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മത്സരിക്കും.- മായാവതി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനത്തിൽ തർക്കങ്ങളില്ലെന്നും എല്ലാം മണ്ഡലത്തിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞതായും മായാവതി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏപ്രിൽ മൂന്ന്, നാല് തിയ്യതികളിൽ തെലങ്കാനയിൽ നടക്കുന്ന മഹാറാലിയിൽ മായാവതി പങ്കെടുക്കും.ചിരഞ്ജീവിയുടെ സഹോദരനും നിരവധി ആരാധാകരുമുള്ള പവൻ കല്യാൺ തെലുങ്കിലെ മുൻ നിര നായകന്മാരിലൊരാളാണ് Content Highlights:Jana Sena-BSP alliance for Telangana and Andhra Pradesh


from mathrubhumi.latestnews.rssfeed https://ift.tt/2HrM9AK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages