കോഴിക്കോട്: മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട തിരഞ്ഞെടുക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പത്തനംതിട്ടയിൽ അൽഫോൺസ് കണ്ണന്താനം മത്സരിച്ചേക്കുമെന്നുള്ള വാർത്തകളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് നിലവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ആവശ്യമില്ല. രാജ്യസഭയിൽ ഇനിയും മൂന്നര വർഷം കൂടിയുണ്ട്. പക്ഷെ പാർട്ടി എന്നോട് മത്സരിക്കാൻ പറഞ്ഞാൽ ഉത്തരവാദിത്തമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാൻ മത്സരിക്കും. അങ്ങനെയാണെങ്കിൽ എന്റെ മുൻഗണന പത്തനംതിട്ടയ്ക്കായിരിക്കും- കണ്ണന്താനം പറയുന്നു. എന്റെ ഹോം കോൺസ്റ്റിറ്റിയുവൻസിയാണ് പത്തനംതിട്ട. എന്റെ അസംബ്ലി മണ്ഡലം അവിടെയാണ് വരുന്നത്. അതുകൊണ്ട് ഞാൻ പ്രാമുഖ്യം കൊടുക്കുന്നത് പത്തനംതിട്ടയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും വന്നതായി അറിയില്ലെന്നും സംസ്ഥാന അധ്യക്ഷനും മറ്റു നേതാക്കളും സ്ഥാനാർത്ഥി പട്ടികയുമായി ഡൽഹിക്ക് പോയിരിക്കുകയാണെന്നും കണ്ണന്താനം അറിയിച്ചു. Content Highlights:Alphons Kannanthanam, Loksabha Election 2019, Pathanamthitta Loksabha Constituency
from mathrubhumi.latestnews.rssfeed https://ift.tt/2Y3flD1
via
IFTTT
No comments:
Post a Comment