മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാകിസ്താന്‍

ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ്തലവനുമായ മസൂദ് അസർ മരിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ പാക് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കരളിൽ അർബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസർ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. ഇക്കാര്യത്തിൽ പാക് സൈന്യം ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വരുന്ന വാർത്തകൾ. ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മരണവിവരങ്ങൾ പുറത്തുവരുന്നത്. ഇന്ത്യാ- പാക് ബന്ധം അത്യന്തം വഷളാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ മസൂദ് അസർരൂപവത്കരിച്ച ജെയ്ഷെ മുഹമ്മദായിരുന്നു. മസൂദ് അസർ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് മസൂദ് അസർ മരിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതെന്നാണ് വിവരങ്ങൾ. പാക് സൈന്യം സ്ഥിരീകരിക്കുന്ന മുറയ്ക്ക് അവിടുത്തെ മാധ്യമങ്ങൾ വാർത്ത പുറത്തുവിടുമെന്നാണ് കരുതുന്നത്. കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നാലെ മസൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് മസൂദ് ഇന്ത്യയിൽ നടപ്പിലാക്കിയത്. Content Highlights:is Mazood Ashar died ? Unconfirmed report


from mathrubhumi.latestnews.rssfeed https://ift.tt/2HaWf85
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages