ന്യൂഡൽഹി:വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ സ്കാനിങ് റിപ്പോർട്ട് പുറത്ത്. അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം പാക് കസറ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തിൽ രഹസ്യ ഉപകരണങ്ങളൊന്നും അവർ ഘടിപ്പിച്ചിട്ടില്ലെന്നും സ്കാനിങ് റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ പാകിസ്താനികളിൽനിന്ന് മർദ്ദനം ഏൽക്കേണ്ടിവന്നപ്പോഴോ ആവാം അദ്ദേഹത്തിന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതെന്ന് കരുതുന്നു. പാകിസ്താന്റെ കസ്റ്റഡിയിൽവച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏൽക്കേണ്ടിവന്നില്ലെന്ന് അഭിനന്ദൻ പറഞ്ഞിരുന്നു. എന്നാൽ, അവർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മാനസികാരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അധികൃതർ ചോദിച്ചറിയാൻ ശ്രമിക്കൂ. പാകിസ്താൻ കസ്റ്റഡിയിലായിരിക്കെ അവർ എന്തൊക്കെ ചോദിച്ചൂവെന്നും അവരോട് എന്തെല്ലാം വെളിപ്പെടുത്തേണ്ടി വന്നുവെന്നും അടക്കമുള്ളവയാവും അധികൃതർ ചോദിക്കുക. ഡൽഹി സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് അഭിനന്ദൻ. Content Highlights:Abhinandan Varthaman Scanning Report Out
from mathrubhumi.latestnews.rssfeed https://ift.tt/2TmFHAH
via
IFTTT
No comments:
Post a Comment