ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇന്ത്യ തേടുന്ന കൊടും ഭീകരരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍. എന്നാല്‍ ഇക്കാര്യം പാക്കിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസ്ഹര്‍ പാക്കിസ്താനിലുണ്ടെന്നും എന്നാല്‍ രോഗബാധിതനാണെന്നും കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇരു വൃക്കകളും തകരാറിലായ അസ്ഹര്‍ പാക്ക് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാക്കിസ്താനില്‍ നിന്നാണ് ശനിയാഴ്ച ഇയാള്‍ മരിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.
ഇക്കാര്യത്തില്‍ പാക്ക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന. ഇന്ത്യയില്‍ നടത്തിയ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യ ശക്തമായ ആവശയം ഉയര്‍ത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ പാക്ക് സൈന്യം ഉടന്‍ സ്ഥിരീകരണം നടത്തുമെന്നാണ് കരുതുന്നത്.
20 വര്‍ഷം മുമ്പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ധികളാക്കിയാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ തടവില്‍ നിന്ന് മോചിപ്പിക്കുന്നത്.
ജമ്മു കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്താന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം മാത്രമാണ് മസൂദ് അസ്ഹറിനുള്ളു. പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലേയും ജമ്മുവിലേയും കരസേനാ ക്യാംപുകളിലെ ആക്രമണം തുടങ്ങി പുല്‍വാമ ചാവേര്‍ സ്‌ഫോടനം വരെ ജയ്‌ഷെയുടെ ആക്രമണ പരമ്പര നീളുന്നു.
from mangalam.com https://ift.tt/2GTNss5
via IFTTT
No comments:
Post a Comment