ബിജെപിയുടെ ബൈക്ക് റാലി തടഞ്ഞ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍; പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്ജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ബിജെപിയുടെ ബൈക്ക് റാലി തടഞ്ഞ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍; പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്ജ്

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. രാജ്യവ്യാപകമായി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പോലീസിന്റെ ലാത്തിച്ചാർജ്. റാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് അറ്സ്റ്റ് ചെയ്തുനീക്കി. ബോർഡ് പരീക്ഷകളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ബെക്ക് റാലിക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. ഗോൾട്ടോർ പ്രദേശത്ത് ബി.ജെ.പി. പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ വെള്ളിയാഴ്ചയാണ് രാജ്യവ്യാപക ബൈക്ക് റാലി ഉദ്ഘാടനം ചെയ്തത്. പശ്ചിമ ബംഗാളിൽ മാത്രം നൂറോളം റാലികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, റാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടപടിക്കെതിരെ സംസ്ഥാന ബി.ജെ.പി. നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ വിജയിക്കുകതന്നെ ചെയ്യുമെന്ന് പശ്ചിമബംഗാൾ ബി.ജെ.പി. അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു. Content Highlights:BJP bike rallies stopped by police in West Bengal


from mathrubhumi.latestnews.rssfeed https://ift.tt/2HcWjEz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages