തിരുവനന്തപുരം: തിങ്കളാഴ്ചയോടെ ബിജെപി സ്ഥാനാർഥിപ്പട്ടിക പുറത്തു വരുമെന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ആരൊക്കെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. തന്നോട് മത്സരിക്കുന്ന കാര്യം പാർട്ടി പറഞ്ഞാൽ ആ ഘട്ടത്തിൽ നോക്കാം, തന്റെ ദൗത്യം പാർട്ടിയെ വിജയിപ്പിക്കുക മാത്രമാണ്, സ്ഥാനാർഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. പാർട്ടി തീരുമാനം അനുസരിക്കുകയായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പത്തനംതിട്ടയിൽ ഉചിതനായ സ്ഥാനാർഥി വരും, തന്റെ പേര് ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വടക്കൻ മാത്രമല്ല വടക്കു നിന്നും തെക്കു നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ടോം വടക്കന്റെ സ്ഥാനാർഥിത്വം ചർച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: PS Sreedharan Pillai ,Lok Sabha Election, BJP
from mathrubhumi.latestnews.rssfeed https://ift.tt/2Hnx42X
via
IFTTT
No comments:
Post a Comment