മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 24ന് തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 24ന് തുടക്കം

മുംബൈ: ഭിന്നതകള്‍ മറന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒരുമിച്ചിറങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ഈ മാസം 24ന് തുടങ്ങുമെന്ന് ഇരുകക്ഷികളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കോലാപൂരിലാണ് ആദ്യ സംയുക്ത പ്രചാരണം.അതിനുമുന്‍പ് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെയും സംയുക്ത സമ്മേളനവും നടക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഈ മാസം 15, 17, 18 തീയതികളില്‍ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെ സംയുക്ത യോഗം വിവിധ ഇടങ്ങളില്‍ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഈ യോഗങ്ങളില്‍ സംസാരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇരുകക്ഷികളും ചേര്‍ന്ന് സംയുക്ത പ്രകടന പത്രികയും പുറത്തിറക്കുമെന്നാണ് സൂചന. ഇരുകക്ഷികളുടെയും മഹാസമ്മേളനവും വൈകാതെ വിളിക്കും. സഖ്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞമാസമാണ് ശിവസേന തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മഹാരാഷ്ട്രയില്‍ 25 സീറ്റിലും ശിവസേന 23 സീറ്റുകളിലുമാണ് മത്സരിക്കുക.

ഇരുകക്ഷികളും തമ്മില്‍ വര്‍ഷങ്ങളായി സഖ്യത്തിലായിരുന്നുവെങ്കിലും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2014ലാണ് ബന്ധത്തില്‍ വിള്ളല്‍ വീണത്. പിന്നീട് ബി.ജെ.പിയുടെ ഏറ്റവും വലിയ വിമര്‍ശകരായി ശിവസേന മാറി.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച സഖ്യത്തിന് 48ല്‍ 41 സീറ്റുകളും നേടാന്‍ കഴിഞ്ഞിരുന്നു.

നാലു ഘട്ടങ്ങളായാണ് ഇത്തവണ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 23ന് ഫലം പ്രഖ്യാപിക്കും.



from mangalam.com https://ift.tt/2UDwlOl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages