ഫെയ്‌സ്ബുക്ക് നിശ്ചലമായപ്പോള്‍ ടെലിഗ്രാമിനുണ്ടായത് വന്‍ നേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഫെയ്‌സ്ബുക്ക് നിശ്ചലമായപ്പോള്‍ ടെലിഗ്രാമിനുണ്ടായത് വന്‍ നേട്ടം

സാൻഫ്രാൻസിസ്കോ: സെർവർ തകരാറിനെ തുടർന്ന് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ പ്രവഹർത്തനരഹിതമായതോടെ റഷ്യൻ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനുണ്ടായത് വൻ നേട്ടം. ടെക്ക് ക്രഞ്ച് വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെയാണ്. 24 മണിക്കൂറിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ടെലിഗ്രാമിൽ സൈൻ അപ്പ് ചെയ്തതായി ടെലിഗ്രാം സ്ഥാപകനായ പാവെൽ ദുരോവും പറഞ്ഞു. ബുധനാഴ്ച രാത്രിമുതൽ 14 മണിക്കൂർ നീണ്ടു നിന്ന സാങ്കേതിക തകരാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെ വലച്ചു. എന്നാൽ പ്രശ്നം പൂർണമായും പരിഹരിച്ചുവെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. എൻക്രിപ്ഷൻ സംവിധാനത്തിന്റെ സമ്പൂർണ സുരക്ഷയാണ് ടെലിഗ്രാം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പേരിൽ റഷ്യൻ ഭരണകൂടവും ടെലിഗ്രാമും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 20 കോടി പ്രതിമാസ ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. Content Highlights:Telegram gains 30 lakh users after Facebook outage


from mathrubhumi.latestnews.rssfeed https://ift.tt/2F1Ktu8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages