ന്യൂസീലന്‍ഡിന് ചരിത്രം; ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ന്യൂസീലന്‍ഡിന് ചരിത്രം; ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

ഹാമിൽട്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ഏറ്റവും വലിയ സ്കോറുമായി ന്യൂസീലൻഡ്. ഹാമിൽട്ടനിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് ന്യൂസീലൻഡ് ചരിത്രമെഴുതിയത്. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 715 റൺസ് നേടിയ കിവീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺന്റെ ഇരട്ട സെഞ്ചുറിയാണ് കിവീസ് ബാറ്റിങ്ങിന് കരുത്തു പകർന്നത്. 257 പന്തിൽ നിന്ന് വില്ല്യംസൺ 200 റൺസ് അടിച്ചെടുത്തു. 19 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഈ ഇരട്ട സെഞ്ചുറി ഇന്നിങ്സ്. നേരത്തെ ന്യൂസീലൻഡിന്റെ ഏറ്റവുമയർന്ന സ്കോർ 690 റൺസായിരുന്നു. 2014-ൽ ഷാർജയിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെയായിരുന്നു കിവീസിന്റെ ഈ പ്രകടനം. ഓപ്പണർമാരായ ജീത് റാവലും ടോം ലാഥമും മികച്ച തുടക്കമാണ് ന്യൂസീലൻഡിന് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 254 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജീത് റാവൽ 220 പന്തിൽ 132 റൺസ് അടിച്ചപ്പോൾ ടോം ലാഥം 161 റൺസ് നേടി. ഓൾറൗണ്ടറായ കോളിൻ ഗ്രാന്ദോമിന്റെ വെടിക്കെട്ട് ഇന്നിങ്സിനും ന്യൂസീലൻഡിനെ തുണച്ചു. അഞ്ചു സിക്സ് ഉൾപ്പെടെ 53 പന്തിൽ പുറത്താകാതെ 76 റൺസാണ് ഗ്രാന്ദോം നേടിയത്. Content Highlights: Kane Williamson hits double century as New Zealand join 700 runs club in Test cricket


from mathrubhumi.latestnews.rssfeed https://ift.tt/2VvYYgo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages