ന്യൂഡൽഹി: പാക് പിടിയിൽനിന്ന് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അഭിനന്ദൻ വർത്തമൻ ശനിയാഴ്ച രാവിലെയാണ് വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്താൻ കസ്റ്റഡിയിലകപ്പെട്ടതും അവിടെ സംഭവിച്ചതുമെല്ലാം അഭിനന്ദൻ വിശദീകരിച്ചു. പാക് കസ്റ്റഡിയിൽ മണിക്കൂറുകൾ കഴിഞ്ഞ അഭിനന്ദൻ കസ്റ്റഡി അനുഭവങ്ങളെല്ലാം വ്യോമസേന മേധാവിയോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ അഭിനന്ദനെ നേരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഡൽഹിയിൽ തുടരുന്ന വിങ് കമാൻഡൻ അഭിനന്ദൻ വർത്തമൻ എയർഫോഴ്സ് ഓഫീസേഴ്സ് മെസ്സിലായിരിക്കും തങ്ങുകയെന്നും എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. ശത്രുകളുടെ പിടിയിലകപ്പെടുകയും ക്ലേശകരമായ സാഹചര്യങ്ങൾ നേരിടുകയും ചെയ്തതിനാൽ അദ്ദേഹത്തെ വിശദമായ ചോദ്യംചെയ്യലിനും മന:ശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ അതിർത്തി മറികടക്കാൻ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ മിഗ് വിമാനം തകർന്ന് പാകിസ്താന്റെ പിടിയിലായത്. ഏകദേശം അറുപത് മണിക്കൂറുകൾ പാകിസ്താൻ പട്ടാളത്തിന്റെ പിടിയിലായിരുന്ന അഭിനന്ദനെ കഴിഞ്ഞദിവസം രാത്രിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. Content Highlights:wing commander abhinandan varthaman meets indian air force chief
from mathrubhumi.latestnews.rssfeed https://ift.tt/2SE7o3o
via
IFTTT
No comments:
Post a Comment