ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. അർദ്ധ സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയും 40 റൺസടിച്ച മാക്സ്വെല്ലുമാണ് ഓസീസ് ബാറ്റിങ്ങിൽ തിളങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്്ടമായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ആരോൺ ഫിഞ്ചിനെ ബുംറ ധോനിയുടെ കൈയിലെത്തിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് റണ്ണൊന്നും നേടാനായില്ല. എന്നാൽ രണ്ടാം വിക്കറ്റിൽ ഖ്വാജയും സ്റ്റോയിൻസും ഒത്തുചേർന്നു. ഇരുവരും 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോയിൻസിനെ (53 പന്തിൽ 37 റൺസ്) പുറത്താക്കി കേദർ ജാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ഉസ്മാൻ ഖ്വാജയും പുറത്തായി. 76 പന്തിൽ 50 റൺസെടുത്ത ഖ്വാജയെ കുൽദീപ് യാദവാണ് തിരിച്ചയച്ചത്. 76 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കമായിരുന്നു ഖ്വാജയുടെ 50 റൺസ്. Content Highlights: India vs Australia First ODI Hyderabad
from mathrubhumi.latestnews.rssfeed https://ift.tt/2EIV4eF
via
IFTTT
No comments:
Post a Comment