കൊല്ലത്ത് വിദ്യാർത്ഥിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; ആരോപണം നിഷേധിച്ച് സി.പി.എം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

കൊല്ലത്ത് വിദ്യാർത്ഥിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; ആരോപണം നിഷേധിച്ച് സി.പി.എം

കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥി മർദ്ദനമേറ്റ് മരണപ്പെട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക്നിഷേധിച്ച് പ്രാദേശിക സി.പി.എം നേതൃത്വം. അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ളയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും നിലവിൽ പ്രതിചേർക്കപ്പെട്ട വിനീതും കുടുംബവും കടുത്ത കോൺഗ്രസ് അനുഭാവികളാണെന്നും തേവലക്കര നോർത്ത് ലോക്കൽ സെക്രട്ടറി മധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ കളിയാക്കിയതിലുള്ള തർക്കമാണ് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയും കൊലപാതകത്തിലേക്ക് നയിച്ചതും. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യം മുൻനിർത്തിയാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ള ചവറ ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ചവറ തെക്കുംഭാഗത്തെ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ളയടക്കമുള്ള ആറംഗസംഘമാണ് വീട്ടിലെത്തി രഞ്ജിത്തിനെ മർദ്ദിച്ചതെന്നായിരുന്നു ബന്ധുക്കളുടേയും ദൃക്സാക്ഷികളുടേയും മൊഴി. എന്നാൽ ദൃക്സാക്ഷി മൊഴിയുണ്ടായിരുന്നിട്ടും ഇയാൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സി പി എം നേതൃത്വം ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്. അതേസമയം കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ച് പേരും കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ളവരാണെന്നും പ്രാദേശിക സി പി എം നേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞമാസം പതിനാലിനാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. ബന്ധുവായ പെൺകുട്ടിയെ കളിയാക്കിയെന്നാരോപിച്ച് ജില്ലാ ജയിൽ വാർഡൻ വിനീതും സംഘവും കൊല്ലപ്പെട്ട വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. Content Highlights:Kollam Student Murder


from mathrubhumi.latestnews.rssfeed https://ift.tt/2VxO7CI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages