ന്യുഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഞെട്ടിക്കുന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. പുല്‍വാമയിലെ കൂട്ടക്കൊല വോട്ട് നേടുന്നതിനു വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാവണെന്നാണ് യാദവിന്റെ ആരോപണം.
വോട്ടിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന സി.ആര്‍.പി.എഫ് ജവാന്മാരുടെ കാര്യത്തില്‍ തനിക്ക് ദുഃഖമുണ്ട്. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സുരക്ഷാ പരിശോധനകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നത് അന്വേഷിക്കേണ്ടതാണ്. ജവാന്മാരെ വ്യോമമാര്‍ഗമോ കവചിത വാഹനങ്ങളിലോ വേണം അയക്കാനെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും അവരെ സാധാരണ ബസുകളിലാണ് അയച്ചതെന്നും രാം ഗോപാല്‍ യാദവ് ചൂണ്ടിക്കാട്ടി.
വോട്ടിനു വേണ്ടി ജവാന്മാരെ കൊലപ്പെടുത്തി എന്നത് ദുഃഖകരമാണ്. ജമ്മുവിനും ശ്രീനഗറിനും മധ്യേ പരിശോധനയൊന്നും ഇല്ലായിരുന്നു. ജവാന്മാരെ സാധാരണ ബസുകളിലാണ് അയച്ചത്. അതില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ മാറിയ ശേഷം അന്വേഷണം ഉണ്ടാകുമെന്നും വലിയ ആളുകള്‍ കുടുങ്ങുമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.
ഫെബ്രുവരി 14നാണ് സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേര്‍ക്ക് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ദര്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റി സ്‌ഫോടനമുണ്ടാക്കിയത്. ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യൂ വരിച്ചത്. ഇതിന് തിരിച്ചടിയെന്ന നിലയില്‍ 26ന് വ്യോമസേന പാകിസതാന്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ഭീകര താവളങ്ങളില്‍ മിന്നലാക്രമണം നടത്തിയിരുന്നു.
from mangalam.com https://ift.tt/2JswO4L
via IFTTT
No comments:
Post a Comment