പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്.... വ്യാജരേഖാ വിവാദം കൊഴുക്കുന്നു... ജേക്കബ് തോമസിന്റെ പോരാട്ടം രാഷ്ട്രീയത്തിലും... പ്രധാന വാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്.... വ്യാജരേഖാ വിവാദം കൊഴുക്കുന്നു... ജേക്കബ് തോമസിന്റെ പോരാട്ടം രാഷ്ട്രീയത്തിലും... പ്രധാന വാര്‍ത്തകള്‍

ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്താന്‍ വിവരമറിയും: അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്താന്‍ വിവരമറിയുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നം നടപടിയെന്ന പേരിലുള്ള തട്ടിപ്പ് പരിപാടികള്‍ ഇനി അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും അമേരിക്ക നല്‍കിയ അന്ത്യശാസനത്തില്‍ വ്യക്തമാക്കുന്നു.
[IMG]

സൗദിയില്‍ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് മാറി അയച്ചു; വീട്ടുകാര്‍ക്ക് കിട്ടിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

പത്തനംതിട്ട: സൗദി അറേബ്യയില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം കാത്തിരുന്ന വീട്ടുകാര്‍ക്ക് നാട്ടില്‍ കിട്ടിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. സൗദിയില്‍ വച്ചു മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് യുവതിയുടെ ശരീരം വന്നത്. സംസ്‌കാര ചടങ്ങുകള്‍ക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകള്‍ക്ക് മനസിലാവുന്നത്.
[IMG]

വ്യാജരേഖ വിവാദം: ബിഷപ്പിനേയും വൈദികനേയും പ്രതികളാക്കിയതില്‍ ഗൂഢാലോചന, പരാതിക്കാരനായ ഫാ.ജോബിയെ പുറത്താക്കണമെന്ന് വൈദികര്‍

കൊച്ചി: സിറോ മലബാര്‍ സഭയെ വിവാദത്തിലാക്കിയ വ്യാജരേഖ കേസില്‍ കടുത്ത നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വൈകിട്ട് നാലിന് വൈദിക സമിതി യോഗം വിളിച്ചു. വൈദികരുടെ ആവശ്യത്തെ തുടര്‍ന്ന് അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് ആണ് യോഗം വിളിച്ചിരിക്കുന്നത്.
[IMG]

പുല്‍വാമ കൂട്ടക്കൊല വോട്ടിന് വേണ്ടി സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്: ആരോപണവുമായി സമാജ്‌വാദി നേതാവ് രാം ഗോപാല്‍ യാദവ്

ന്യുഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഞെട്ടിക്കുന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. പുല്‍വാമയിലെ കൂട്ടക്കൊല വോട്ട് നേടുന്നതിനു വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാവണെന്നാണ് യാദവിന്റെ ആരോപണം.
[IMG]

ഡി.ജി.പി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്; ചാലക്കുടിയില്‍ മത്സരിച്ചേക്കും

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഡി.ജി.പി മത്സരിക്കാനൊരുങ്ങുന്നു. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന 20-ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഇതിനായി ഐ.പി.എസ് രാജിവയ്ക്കും. കീറ്റക്‌സിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് 20-ട്വന്റി.



from mangalam.com https://ift.tt/2CvhIp3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages