ഗൂഗിളില്‍ അഴിച്ചുപണി; ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഗൂഗിളില്‍ അഴിച്ചുപണി; ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി

തൊഴിലാളികൾക്കിടയിൽ അപ്രതീക്ഷിതമായ വൻ അഴിച്ചുപണി നടത്തി ഗൂഗിൾ. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിർമാണ വിഭാഗത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഗൂഗിളിന്റെയും ആൽഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയാണ് ഗൂഗിൾ. നിരവധി തൊഴിലാളികളെ ഈ മാറ്റം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹാർഡ് വെയർ എഞ്ചിനീയർമാർ, ടെക്നിക്കൽ പ്രോഗ്രാം മാനേജർമാർ ഉൾപ്പടെയുള്ളവർ മാറ്റം കിട്ടിയവരിൽ പെടും. പിക്സൽഫോൺ, ഗൂഗിൾ ഹോം സ്മാർട് സ്പീക്കർ പോലുള്ള ഗൂഗിളിന്റെ മറ്റ് വിഭാഗങ്ങളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്.ചെയ്തുകൊണ്ടിരുന്ന പല പ്രൊജക്ടുകളും നിർത്തലാക്കി പുതിയ വിഭാഗങ്ങളിലേക്ക് പോവാൻ ഇവർ നിർബന്ധിതരായി. അതേസമയം ഗൂഗിൾ ലാപ്ടോപ്പ്, ടാബ് ലെറ്റ് നിർമാണം പൂർണമായും ഒഴിവാക്കാനിടയില്ല. ചുരുങ്ങിയ ചിലവിൽ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചാവും മുന്നോട്ടുള്ള നീക്കം. എന്തായാലും ഗൂഗിളിന്റെ പിക്സൽ സ്ലേറ്റ്, പിക്സൽബുക്ക് ഉപകരണങ്ങൾക്ക് വിപണിയിൽ വലിയ്സ്വീകാര്യത ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിജയകരമായി പോവുന്ന പിക്സൽ സ്മാർട്ഫോൺ, ഗൂഗിൾ ഹോം പോലുള്ള വിഭാഗങ്ങൾ വിപുലീകരിക്കാനായിരിക്കും ഗൂഗിളിന്റെ ശ്രമം. Content Highlights:Google is reportedly pulling 'dozens' of engineers from laptop tablet sections


from mathrubhumi.latestnews.rssfeed https://ift.tt/2W0aIIm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages