ദിസ്പൂർ: പൗരത്വ ബിൽ നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബി ജെ പി സഖ്യമുപേക്ഷിച്ച അസം ഗണപരിഷത്ത്(എ.ജി.പി.) ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും ബി ജെ പിയുമായി കൈകോർക്കുന്നു. എ ജി പി യുടെ മുതിർന്ന നേതാക്കളുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ അസമിൽ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടാണ് സഖ്യത്തിലെ മൂന്നാം കക്ഷി. ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ് സഖ്യം പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വീണ്ടും എജിപിയുമായി സഖ്യം ചേർന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.- എ ജി പി പ്രസിഡന്റ് അതുൽ ബോറ പറഞ്ഞു. പൗരത്വ ബിൽ വേഗത്തിൽ നടപ്പാക്കുന്നതിനെതിരേ താനും മറ്റ് രണ്ട് മന്ത്രിമാരും സർബാനന്ദ സോനോവാൾ സർക്കാരിൽ നിന്നും ജനുവരിയിൽ രാജിവെച്ചിരുന്നു. Content Highlights:2019 Lok Sabha election BJP AGP alliance back on track in Assam
from mathrubhumi.latestnews.rssfeed https://ift.tt/2THQ4QE
via
IFTTT
No comments:
Post a Comment