നിരോധനത്തിന് ശേഷം രാജ്‌കോട്ടില്‍ പബ്ജി കളിച്ചു; പത്തുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

നിരോധനത്തിന് ശേഷം രാജ്‌കോട്ടില്‍ പബ്ജി കളിച്ചു; പത്തുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തരംഗമായിരിക്കുന്ന മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിന് 10 പേര്‍ അറസ്റ്റില്‍. ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരധോനം മറികടന്നുകൊണ്ട് ഗെയിം കളിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് ഗെയിം കളിച്ചകളിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 10 പേരില്‍ ആറുപേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ഏപ്രില്‍ 30 വരെയാണ് ഗുജറാത്തില്‍ പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്്. കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം 188ാം വകുപ്പ് അനുസരിച്ചാണ് പബ്ജി ഗെയ്ിമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൗമാരക്കാരും യുവാക്കളും പബ്ജിക്ക് അടിമകളാകുന്നുവെന്ന് കണക്കാക്കിയാണ് ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, ഇത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയക്കുകയും ചെയ്തുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകാതെ തന്നെ കേസ് കോടതിയില്‍ എത്തുമെന്ന് അറിയിച്ചു.



from mangalam.com https://ift.tt/2VXXiwo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages