ന്യൂഡൽഹി: കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കൻ ബിജെപിയിൽ ചേർന്നത്. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചു വരുകയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മുൻ എഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കൻ. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കൻ പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ. പാർട്ടി വിടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കൻ പറഞ്ഞു. തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർഥിത്വ മോഹം നടന്നില്ല. Content Highlights:Tom Vadakkan,Bharatiya Janata Party
from mathrubhumi.latestnews.rssfeed https://ift.tt/2F1AIMB
via
IFTTT
No comments:
Post a Comment