പ്രിയനന്ദനനുനേരെ പ്രതിഷേധം; ഒത്തുതീർപ്പിനൊടുവിൽ ‘സൈലൻസർ’ പ്രദർശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

പ്രിയനന്ദനനുനേരെ പ്രതിഷേധം; ഒത്തുതീർപ്പിനൊടുവിൽ ‘സൈലൻസർ’ പ്രദർശിപ്പിച്ചു

ന്യൂഡൽഹി: ചലച്ചിത്രസംവിധായകൻ പ്രിയനന്ദനനുനേരെ പ്രതിഷേധവുമായി രണ്ടാംദിവസവും സംഘപരിവാർ പ്രവർത്തകരെത്തി. പ്രിയനന്ദനന്റെ പുതിയ സിനിമയായ 'സൈലൻസറി'ന്റെ ആദ്യപ്രദർശനം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലിന് ഫിലിം ഡിവിഷനിൽ നടക്കാനിരിക്കേയായിരുന്നു ഇത്. ഫെയ്സ്ബുക്കിലൂടെ നേരത്തേതന്നെ നടത്തിയ ഖേദപ്രകടനം പ്രിയനന്ദനൻ അവരെ അറിയിച്ചു. താനെഴുതിയ പോസ്റ്റിലെ ഭാഷയിൽ പിശകുണ്ടായിട്ടുണ്ടെന്ന് നേരത്തേ സമ്മതിച്ചതാണെന്നും ആർക്കെങ്കിലും ഇനിയും വിഷമമുണ്ടെങ്കിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാപ്പുപറയണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ഖേദപ്രകടനം നടത്തിയിട്ടുള്ളത് സംഘാടകർ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിഷേധക്കാർ മടങ്ങിപ്പോയി. പ്രതിഷേധിക്കാനെത്തിയ അയ്യപ്പഭക്തർക്കുവേണ്ടി ഡൽഹി എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് ബാബു പണിക്കർ മധ്യസ്ഥതയുമായെത്തി. ചലച്ചിത്രപ്രദർശനത്തിന്റെ സംഘാടകരായ ഡൽഹി മലയാളി ഫിലിം സൊസൈറ്റി സെക്രട്ടറി യു. രാധാകൃഷ്ണനും ചർച്ചയ്ക്ക് മുൻകൈയെടുത്തു. പ്രശ്നം ഒത്തുതീർപ്പായതിനെത്തുടർന്ന് ചലച്ചിത്രപ്രേമികൾ മുദ്രാവാക്യവുമായി പ്രിയനന്ദനനെ പ്രദർശനം നടക്കുന്ന ഹാളിലേക്ക് വരവേറ്റു. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തിൽ പ്രിയനന്ദനനുമായി സംവാദം നിശ്ചയിച്ചപ്പോഴായിരുന്നു വെള്ളിയാഴ്ച അയ്യപ്പഭക്തരെന്ന പേരിലെത്തിയ സംഘപരിവാർപ്രവർത്തകരുടെ പ്രതിഷേധം. content highlights:protest against priyanandan


from mathrubhumi.latestnews.rssfeed https://ift.tt/2tYi82E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages