ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കീം എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28 എന്നിവയാണ് പുതുക്കിയ പരീക്ഷാ തീയതികൾ. ഏപ്രിൽ 23ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഏപ്രിൽ 27ന് ഒന്നാം പേപ്പറിന്റേയും 28ന് രണ്ടാം പേപ്പറിന്റേയും പരീക്ഷ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷാസമയം. കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങൾക്ക് പുറമേ മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. ഹെൽപ്ലൈൻ നമ്പറുകൾ: 0471-2332123, 2339101, 2339102, 2339103, 2339104. Content Highlights:KEAM Entrance examination dates postponed due to elections
from mathrubhumi.latestnews.rssfeed https://ift.tt/2T9GQaq
via
IFTTT
No comments:
Post a Comment