അമരാവതി: വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻമന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന്പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുറിയിലും കുളിമുറിയിലും രക്തക്കറകൾ കണ്ടെത്തിയതിനെ തുടർന്ന്വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ്എംവി കൃഷ്ണ റെഡ്ഡി പുലിവെൻഡുല പോലീസിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി. 68കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്. "തലയിൽ മുൻഭാഗത്തും പിന്നിലുമായി രണ്ട് മുറിവുകളുണ്ട്. അതിനാൽ തന്നെ മരണ കാരണം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനു പിന്നിലുള്ള ഗൂഢാലോചനയും പുറത്ത് വരേണ്ടതുണ്ട്",റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പോലീസിനോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂ എന്ന്പോലീസ് അറിയിച്ചു. 1989ലും 1994ലുമാണ് പുലിവെൻഡുലയിൽ നിന്ന്അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈഎസ്ആർ കോൺഗ്രസ് രൂപവത്കരണവേളയിൽ ജഗനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിവേകാനന്ദ പാർട്ടിയിൽ ചേർന്നിരുന്നില്ല എന്നാൽപിന്നീട്പ്രശ്നങ്ങൾ പരിഹരിച്ച് വിവേകാനന്ദ വൈഎസ്ആർകോൺഗ്രസ്സിൽ ചേരുകയായിരുന്നു. content highlights:YSR Reddys brother Vivekananda Reddy found dead in house
from mathrubhumi.latestnews.rssfeed https://ift.tt/2TH9aGv
via
IFTTT
No comments:
Post a Comment