സാമ്പത്തിക ക്രമക്കേട്: നിസ്സാന്‍ മുന്‍ മേധാവി കാര്‍ലോസ് ഘോസിന് ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

സാമ്പത്തിക ക്രമക്കേട്: നിസ്സാന്‍ മുന്‍ മേധാവി കാര്‍ലോസ് ഘോസിന് ജാമ്യം

ടോക്ക്യോ: സാമ്പത്തിക ക്രമക്കേട് കേസില്‍ അറസ്റ്റിലായ നിസ്സാന്‍ കാര്‍ കമ്പനി മുന്‍ മേധാവി കാര്‍ലോസ് ഘോസിന് ടോക്ക്യോ കോടതി ജാമ്യം അനുവദിച്ചു. ഒരു കോടി യെന്‍ (89 ലക്ഷം ഡോളര്‍) ബോണ്ടിലാണ് ജാമ്യം. ജാമ്യത്തുക കെട്ടിവച്ചാല്‍ ചൊവ്വാഴ്ച രാവിലെ തന്നെ കാര്‍ലോസിന് ജയില്‍മോചിതനാകാന്‍ കഴിയും.

കഴിഞ്ഞവര്‍ഷം നവംബറിലാണ് കാര്‍ലോസ് അറസ്റ്റിലായത്. എന്നാല്‍ ആരോപണം ഇദ്ദേഹം നിഷേധിച്ചിരുന്നു. രണ്ടു തവണ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും തെളിവുകള്‍ നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നു. ജാമ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആരോപണവിധേയന്‍ കുറ്റസമ്മതം നടത്താതെ ജപ്പാനിലെ കോടതികള്‍ ജാമ്യം അനുവദിക്കുന്നത് വളരെ അപൂര്‍വ്വമാണ്. നിസ്സാനില്‍ 64കാരനായ കാര്‍ലോസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ വിശ്വാസ വഞ്ചനയാണെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.



from mangalam.com https://ift.tt/2TeWuXd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages