ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല; ഷീല ദീക്ഷിത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല; ഷീല ദീക്ഷിത്

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദീക്ഷിത് നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ ഒരു സഖ്യമുണ്ടാക്കേണ്ടെന്ന് ഐക്യകണേ്ഠനയാണ് തീരുമാനത്തില്‍ എത്തിയതെന്ന് ദീക്ഷിത് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനമെന്നും അവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ആറിടത്തും കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ലഭിക്കുന്ന ഒരു അവസരവും വിട്ടുകളയില്ലെന്നും സഖ്യത്തിനായി ഗൗരവത്തോടെ പരിശ്രമിക്കുമെന്നും ഒരു എഎപി നേതാവ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2VBfVG5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages